Loading Downloads
3Episodes
Category: Education

esSENSE aspires to be the premier rationalist platform in India. We bring together rationalist speakers, writers, thinkers, activists, supporters, and well-wishers, with the goal of promoting rationalism and freethinking in Kerala and in the larger global environment. Visit our website https://www.essense.club . This podcast is available on iOS, Android and Windows platforms

Four abodes of Imagination | ഭാവനയുടെ നാലുവസതികള്‍ | Anand

October 18, 2017
00:0000:00

ഭാവനയുടെ നാലുവസതികള്‍ - Four abodes of Imagination - Talk by Anand at Town hall Ernakulam on 01/10/2017. The two day National seminar 'essentia17' conducted by esSENSE freethinkers' diary in connection with esSENSE annual fest.

സൃഷ്ടിയിലെ സംവിധാനചാരുതയിലൂടെ ആസ്വാദകമാനസങ്ങളില്‍ സര്‍ഗാത്‌മകമായ അസ്വാസ്‌ഥ്യം വിതയ്‌ക്കുന്ന കൃതികളുടെ കര്‍ത്താവ്‌ ആണ് എഴുത്തുകാരൻ ആയ ശ്രീ ആനന്ദ്. സങ്കീർണ്ണമായ മനുഷ്യാവസ്ഥകളിലേക്ക് വായനക്കാരനെ കൂട്ടികൊണ്ടു പോകുവാനുള്ള ബോധപൂർവ്വമായ ശ്രമം അദ്ദേഹത്തിന്റെ കൃതികളിൽ പ്രകടമാണ്. മികവുറ്റ നോവലുകളിലൂടെയും, കഥകളിലൂടെയും,ലേഖനങ്ങളിലൂടെയും മലയാളിക്ക് സുപരിചിതനായ അദ്ദേഹത്തിന്റെ ആദ്യ നോവലായ “ആള്‍ക്കൂട്ടം “ പുതുമയുള്ള ഒരാഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യ ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവാകുകയും ചെയ്തു എങ്കിൽ സമകാലികമായ മനുഷ്യാവസ്‌ഥയുടെ വിപല്‍ക്കരമായ നീക്കങ്ങളെക്കുറിച്ച്‌ മാനവരാശിക്ക്‌ മഹത്തായ മുന്നറിയിപ്പ്‌ നല്‍കുന്നു വയലാർ അവാർഡ് നേടിയ “മരുഭൂമികള്‍ ഉണ്ടാകുന്നത് “ എന്ന നോവല്‍. കൂടാതെ “മരണ സര്‍ട്ടിഫിക്കറ്റ് “, “അപഹരിക്കപെടുന്ന ദൈവങ്ങള്‍" “”ഉത്തരായനം “ എന്നിങ്ങനെ നീളുന്ന ഒരു കൂട്ടം നല്ല കൃതികളുടെ സൃഷ്ടാവാണ് ആനന്ദ്.. നിലപാടുകളിൽ കാർക്കശ്യം പുലർത്തുന്ന, സ്വന്തം താത്വികവീക്ഷണത്തിന്റെ സർഗ്ഗ തലത്തില്‍ നിന്നുകൊണ്ട് രചനാകര്‍മം നിര്‍വഹിക്കുന്ന മലയാളിയുടെ ഈ പ്രിയപ്പെട്ട എഴുത്തുകാരന്‍ എസ്സെന്ഷ്യ 2017ന്‍റെ വേദിയില്‍ നിന്നും നമ്മളോട് സംസാരിക്കുന്നു. ശാസ്ത്രം വിനയമാണ് അഹങ്കാരമല്ല എന്ന സന്ദേശവുമായി അദേഹം അവതരിപ്പിക്കുന്ന പ്രഭാഷണം .. “ഭാവനയുടെ നാലു വസതികള്‍ “.... “FOUR ABODES OF IMAGINATION!!”