ബ്ലൂ വേൽ ചലഞ്ച് - മൊബൈൽ ഫോൺ കളി - Blue whale challenge Game

August 22, 2017
00:0000:00

ബ്ലൂ വേൽ ചലഞ്ച് - മൊബൈൽ ഫോൺ കളി  - Blue whale challenge Game നെ കുറിച്ച് Dr.Robin Mathew . 

 

മരണത്തിന്റെ  സൈബർ മുഖം അണിഞ്ഞ അവതാരമോ  ബ്ലൂവെയിൽ ഗെയിം ...
 
 
 നിങ്ങളുടെ പൊന്നോമനകളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ആരും കാണാതെ അവരുടെ കമ്പ്യൂട്ടറിലോ   സെൽഫോണിൽ പതുങ്ങി എത്തുന്ന മരണത്തിന്റെ ദൂതൻ . അതെപ്പോൾ  വരുമെന്നും ,എങ്ങനെ വരുമെന്നും ആർക്കും അറിയില്ല
 
 
ആരാണീ  ബ്ലൂവെയിൽ?
 
 ബ്ലൂവെയിൽ എന്നത് നീലത്തിമിംഗലം ആണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവി . പക്ഷേ റഷ്യയിൽ മാത്രം 130 ഓളം കൗമാരക്കാരെ മരണത്തിലേക്ക് നയിച്ച ഈ നീലത്തിമിംഗലത്തെ  ആർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് അതിശയകരം തന്നെ
 
എന്താണ് ബ്ലൂവെയിൽ ചലഞ്ജ്  ചെയ്യുന്നത്
 
എന്താണ് ബ്ലൂവെയിൽ ചെയ്യുന്നതെന്നും പറഞ്ഞിരിക്കുന്ന വെല്ലുവിളികൾ  എന്തെല്ലാമാണെന്നും ,എന്തൊക്കെ തരത്തിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത് അവസാനത്തെ ചലഞ്ച് ആത്മഹത്യ ചെയ്യുകയാണെതുമെല്ലാം ഒരു പകൽ പോലെ വ്യക്തമാണ്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെല്ലാം ഇത് ലഭ്യവുമാണ്  . അപ്പോൾ എങ്ങനെയാണ് ഇത് ഒരു ചലഞ്ച് ആകുന്നത് .  മുകളിൽ പറഞ്ഞ 50 നിർദ്ദേശങ്ങളാണ് ഒരാൾ തരാൻ പോകുന്നതെന്നും , അവസാനം നമ്മൾ തന്നെ പോയി സ്വന്തം ചി ലവിൽ മരിക്കണം എന്നും പറയുന്ന ഒരാളുടെ കൂടെ എത്ര പേർ കൂടും .ഞാൻ അവസാനം നിങ്ങളെ കൊന്നു  തരാം എന്നായിരുന്നു വാഗ്ദ്വാനം എങ്കിൽ  കുറിച്ച് ആളുകൾ  ഏങ്കിലും കൂടെ കൂട്ടുമായിരുന്നു എന്ന് വിചാരിക്കാം..
 
ഡാർക് നെറ്റ് 
 
ഇന്റർനെറ്റിൽ  തന്നെയുള്ള ഒരു അധോലോകമാണ്  ഡാർക് നെറ്റ്  എന്ന് പറയുന്നത് .നമ്മൾ   പുറത്ത് കാണുന്ന അധോ  തലത്തിലുള്ള ഇന്റർനെറ്റിനെ നേക്കാളും വളരെ വലുതാണെന്നാണ് ഡാർക്ക് നെറ്റ് എന്ന് കരുതുന്നവർ ഉണ്ട്. കൂടുതലായും നിയമവിരുദ്ധമായ വ്യാപാരമാണ് ഇവിടെ നടക്കുന്നത് അടുത്തെയിടെ ഒരു ഡാർക്ക് നെറ്റ് കോടിശ്വരനെ  പോലീസ് കുടുക്കിയിരുന്നു . നിയമ വിരുദ്ധ വ്യാപാരങ്ങൾ,മയക്കുമരുന്ന്  ,വേശ്യാവൃത്തി ,ആയുധവ്യാപാരം,വാടക കൊലകൾ,ആയുധങ്ങൾ തുടങ്ങിയവയൊക്കെയാണ് ഇവിടെ  നടക്കുന്നത് .എന്നാൽ ബ്ലൂവെയിൽ ചാലഞ്ച് അത്തരത്തിൽ ഒന്നും പെടുന്നുമില്ല.ഇവിടെ ആർക്കും ആർക്കുമൊരു പ്രയോജനവും കിട്ടുന്നുമില്ല..
 
 
ബ്ലൂവെയിൽ അപരൻ 
 
ബ്ലൂവെയിൽ ചലഞ്ജ് എന്ന ഒന്ന് യാഥാർത്ഥത്തിൽ ഉള്ള ഒന്നല്ല എന്ന കേരളം പോലീസിന്റെ സൈബർ മേധാവി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ ഇത്തരമൊരു പ്രചാരത്തെ മുതലെടുത്ത് അതിന്റെ മറവിൽ  ചില ആളുകൾക്ക് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കുടുക്കുവാനുള്ള ഒരു ഉപാധിയായി ഇതിനെ മുതലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .മനോവിഭ്രാന്തി യോ ,മറ്റ്  മനശാസ്ത്ര വൈകല്യമോ ഉള്ള  കുറ്റവാളികൾ  ഈ ഒരു അവസരം   എങ്ങനെ മുതലെടുക്കും എന്നും പറയാൻ  സാധിക്കില്ല..
 
ഇപ്പോൾ നടന്നിരിക്കുന്നത് മരണങ്ങളോ റഷ്യയിൽനിന്ന് മരിച്ചു എന്ന് പറയുന്ന 150 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ബ്ലൂവെയിൽ ചലഞ്ജ് എന്ന കച്ചി മനുഷ്യനിലാണ് ആരോപിക്കപ്പെടുന്നത്. എങ്കിലും ഓർക്കുക ഓർക്കുക അതൊന്നും ഒരു സർക്കാർ ഏജൻസിയും  സ്ഥിരീകരിച്ചിട്ടുള്ള കാര്യമല്ല അപ്രകാരം തന്നെ ഇനിയും കൊലപാതകങ്ങളോ ,ആത്മഹത്യകളോ  ഒക്കെ അരങ്ങേറുകയും അതൊക്കെ ബ്ലൂവെയിൽ ചലഞ്ജ് ഗെയിമിന്റെ  ലേബൽ ഒട്ടിച്ചു വരികയും ചെയ്തുകൂടായ്കയില്ല.
 
എന്താണ് കച്ചി മനുഷ്യൻ 
 
ഒരു സംവാദത്തിൽ നമ്മൾ തന്നെ ഒരു ശത്രുവായി സൃഷ്ടിച്ചെടുക്കാൻ ഒരു കൃതിമ ആരോപണം മാത്രമാണ് കച്ചി  മനുഷ്യൻ.
 
സാങ്കേതിക വിദ്യ നമ്മുടെ ശത്രുവോ?  
 
ഇന്റർനെറ്റിന്റെയും സെൽ ഫോണിന്റെയും മറ്റേത് സാങ്കേതി വിദ്യയെയും  ഒരു ശത്രുവായി കാണാൻ ഉള്ള പ്രേരണ ഇങ്ങനെയുള്ള അവസരങ്ങളിൽ   ഉണ്ടാകുന്നത് സ്വാഭാവികമാണ്.എന്നാൽ ഓർക്കുക നമ്മൾ ഇന്നനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെയും  അടിസ്ഥാനം ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും  അതിന്റെ  ഫലപ്രദമായ ഉപയോഗവും  ആണ് .ഒരു കത്തി കയ്യിൽ എടുത്ത് ഇത് കഴുത്തു അറക്കുവാനുള്ള  ഉപകരണം മാത്രമാണ് എന്ന് പറയുന്നതുപോലെ തന്നെയാണ് സാങ്കേതികവിദ്യ  ഒഴിവാക്കാൻ ശ്രമിക്കുന്നത്..
 
 
പക്ഷേ അപകടം ഒരു നിഴലായി തന്നെ കൂടെയുണ്ടെന്ന് ഓർക്കുക
 
നിങ്ങളുടെ  കുട്ടി വളർന്നുവരുമ്പോൾ ചുറ്റുമുള്ള അപകടങ്ങളും കൂടും .കുട്ടികൾ വീട്ടിനുള്ളിലോ വീടിനുപുറത്ത് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക .അവരുമായി ശരിയായ ആശയവിനിമയം നടത്തുക .അവർക്ക് ധൈര്യവും മനസ്സുറപ്പും സ്വന്തമായി കാര്യങ്ങൾ ചെയ്യുവാനുള്ള പ്രോത്സാഹനവും. നൽകുകയും ചെയ്യുക.നിങ്ങളുടെ സകല ശ്രദ്ധയുടെയും കേന്ദ്രം അവരാണെന്ന ചിന്ത ഒരിക്കലും അവരിൽ ഉണ്ടാക്കി വെക്കരുത്.
 
 വളരെ ചെറുപ്പം മുതൽ തന്നെ അവരെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക .കമ്പ്യൂട്ടറിന്റെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെ എല്ലാ ഉപയോഗം നിരീക്ഷിക്കുകയും അവ നിരീക്ഷിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക .ശാസ്ത്രീയ മനോവൃത്തിയും ,പൗരബോധവും,ലൈഫ് സ്കിൽസും അവരെ കൃത്യമായി പരിശീലിപ്പിക്കുക.

Facebook Comments: