അജിനോമോട്ടോവിനെ ഭയക്കേണ്ടതുണ്ടോ ?
അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് നെ ഭയക്കേണ്ടതുണ്ടോ ? ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ത്ഥം ‘സത്തിന്റെ രൂചി’എന്നാണ്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ചാമത്തെ പ്രധാന രുചിയായ ‘ഉമാമി’ പ്രദാനം ചെയ്യുന്നതാണ് എം.എസ്.ജി യെ പ്രിയങ്കരമാക്കുന്നത്. ചൈനീസ് വിഭവങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എം.എസ്.ജി ഇപ്പോള്‍ നമ്മുടെ അടുക്കളകളിലും എത്തിയിട്ടുണ്ട്. ജൈവഭ്രമിതാക്കളും ഭീതിവ്യാപാരികളും എം.എസ്.ജി ക്ക് എതിരെ വന്‍തോതില്‍ എതിര്‍പ്രചരണം നടത്താറുണ്ട്. ഭക്ഷണത്തെ വിഷമയമാക്കുന്ന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന, നാഢീസംബന്ധമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന ഒരു വിഷവസ്തു ആയാണ് അവര്‍ അജിനോമോട്ടോയെ കാണുന്നത്. വീട്ടില്‍ അമ്മയുണ്ടാക്കിയ ഭക്ഷണം, മായംചേര്‍ക്കാത്ത നാടന്‍ ഭക്ഷണം എന്നിവയൊക്കെ കഴിച്ച് ‘ആതുരതയില്ലാതെ ദീര്‍ഘകാലം ജീവിച്ച പഴയ തലമുറയെ’ ചൂണ്ടിക്കാട്ടിയാണ് അജിനോമോട്ടയും ആക്രമിക്കപ്പെടുന്നത്.
Read the full article by Ravichandran C on this webpage
Support esSENSE Club, Be an esSENSE Patron