Debate: Is organic farming a threat to food safety
Debate: Is organic farming a threat to food safety- Dr. K.M. Sreekumar V/s Illias K.P
രാസവസ്തു എന്ന വാക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മലയാളിയുടെ പേടിസ്വപ്നമാണ്. മലയാളിയെ സംബന്ധിച്ച് കീടനാശിനിയും രാസവളവും ഭക്ഷണത്തിൽ കലർത്തുന്ന വിഷങ്ങളുടെ പര്യായമാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന കാൻസർ എന്ന വിപത്തിന്റെയും മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുടെയും മൂലകാരണം ഈ രാസപദാർത്ഥങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ജൈവകൃഷിയാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം എന്നത് ഏകദേശം കേരളത്തിന്റെ പൊതുബോധമായിരിക്കുന്നു എന്ന് പറയാം.
അതേസമയം നൂറ്റാണ്ടുകളായി പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവും നിരന്തരം വേട്ടയാടിയിരുന്നു ഒരു ജനത ഇന്ന് ആസ്വദിക്കുന്ന ഭക്ഷ്യ സുരക്ഷയും സമൃദ്ധിയും ശാസ്ത്രീയ കൃഷിരീതിയുടെ ഉത്പന്നങ്ങളാണെന്ന വാദം മറുവശത്തുനിന്ന് ഉയരുന്നു.. കഴിഞ്ഞ നൂറ്റി ഇരുപത് വർഷങ്ങളിൽ ലോക ജനസംഖ്യ ഏഴിരട്ടിയോളം വളർന്നപ്പോഴും ആ വർധനക്ക് ആനുപാതികമായി കൂടുതൽ കൃഷിയിടങ്ങൾ (വനനശീകരണത്തിലൂടെ) വെട്ടിത്തെളിച്ചെടുക്കാതെ നിലവിലുള്ള ഉള്ള കൃഷിയിടങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിച്ചാണ് പ്രധാനമായും ലോകരാജ്യങ്ങൾ ഭക്ഷ്യ ഉത്പാദനത്തിൽ കുതിച്ചുചാട്ടം കൈവരിച്ചത്. ജൈവകൃഷി എന്ന പേരിൽ നടപ്പാക്കുന്ന അശാസ്ത്രീയ കൃഷിരീതികൾ ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ഈ ഭാഗം വാദിക്കുന്നു.
എന്താണ് യാഥാർഥ്യം? ഭക്ഷ്യ സുരക്ഷക്ക് നമ്മൾ കൊടുക്കുന്ന വിലയാണോ നമ്മുടെ ആരോഗ്യം? ജൈവകൃഷിയെ പ്രതിനിധീകരിച്ച് ഈ സംവാദത്തിൽ പങ്കെടുക്കുന്നത് കേരളം ജൈവ കർഷക സമിതി ജോയിന്റ് സെക്രട്ടറി ശ്രീ ഇല്ല്യാസ് K.P. ശാസ്ത്രീയ കൃഷിരീതികളുടെ പിന്തുണച്ച് സംവാദത്തിൽ പങ്കെടുക്കുന്നത് കേരള കാർഷിക സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസർ Dr K.M ശ്രീകുമാർ.